Recent Comments

Searching...
Wednesday, 24 April 2013

സ്മാര്‍ട്ട് ഫോണുള്ളവര്‍ക്ക് ഒരു ‘ബാഡ് ന്യൂസ്’; ആന്‍‌ഡ്രോയിഡിനെയും വൈറസ് പിടിച്ചു!

13:55:00





എന്തൊക്കെയായിരുന്നു?? ആന്‍ഡ്രോയിഡിനെ വൈറസ് പിടിക്കില്ല, വൈറസിനെ പിടിച്ചു കഴുത്തിനു തള്ളും. ഇങ്ങനെയുള്ളഗുണഗണങ്ങള്‍ വാഴ്ത്തിയ ആന്‍ഡ്രോയിഡിനു ‘പവനായി’യുടെ അവസ്ഥയായി. അതായത് ശവമായി. കാരണം ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ഫോണുകളെ വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ‘ബാഡ് ന്യൂസ്’ എന്ന പേരിലുള്ള വൈറസാണ് ആന്‍ഡ്രോയിഡിന് വിനയായത്.

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപുകള്‍ വഴിയാണ് വൈറസ് പടര്‍ന്നത്. ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്ന് ഗൂഗിള്‍ ആ ആപ്ലിക്കേഷനുകള്‍ സ്റ്റോറില്‍ നിന്ന് നീക്കി. അവയുടെ ഡെവലപ്പര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്രോജന്‍ വൈറസുകളെപ്പോലെ പെരുമാറുന്ന ഒരു ദുഷ്ടപ്രോഗ്രാം ആണ് 'ബാഡ്‌ന്യൂസ്'. 'ബാഡ്‌ന്യൂസ്' എന്ന പേരിലുള്ള ദുഷ്ടപ്രോഗ്രാം 32 ആന്‍ഡ്രോയ്ഡ് ആപുകളില്‍ കയറിപ്പറ്റിയത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ബാഡ്‌ന്യൂസ് ആപുകള്‍ 20 ലക്ഷം മുതല്‍ 90 ലക്ഷം തവണ വരെ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. എന്നുവെച്ചാല്‍, 90 ലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വരെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. റഷ്യ, യുക്രൈന്‍, ജര്‍മനി എന്നിവിടങ്ങളിലെ ഉപയോക്താക്കളെയാണ് ബാഡ്‌ന്യൂസ് കാര്യമായി ബാധിച്ചത്.

0 comments:

Post a Comment